വിദ്യാഭ്യാസമേഖലയില്‍ കോഴ വ്യാപകമെന്ന് എ കെ ആന്റണി

Posted on: December 13, 2015 7:19 pm | Last updated: December 14, 2015 at 10:17 am

a-k-antony-759തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയില്‍ കോഴ വ്യാപകമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അഴിമതി തുടങ്ങുന്നത് വിദ്യാഭ്യാസമേഖലയില്‍ നിന്നാണ്. സ്‌കൂള്‍ പ്രവേശനം മുതല്‍ അധ്യാപക നിയമനം വരെ എല്ലാത്തിനും കോഴ വാങ്ങുകയാണ്. കാലം കഴിയും തോറും അഴിമതിയും വര്‍ധിക്കുകയാണ്. ഭയാനകമായ സാഹചര്യമാണ് വിദ്യാഭ്യാസമേഖലയില്‍ നിലനില്‍ക്കുന്നതെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി നടത്തുന്നവര്‍ വലിയ സ്വാധീനമുള്ളവരാണ്. സംഭാവന എന്ന പേരില്‍ കുട്ടികളില്‍ നിന്ന് വാങ്ങുന്ന ഈ സമ്പ്രദായത്തിന് ഏതെങ്കിലും കാലഘട്ടത്തില്‍ അവസാനമുണ്ടായാല്‍ മാത്രമേ ഈ അഴിമതി അവസാനിക്കൂവെന്നും ആന്റണി പറഞ്ഞു. കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്ക് നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കണക്ക് വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.