Connect with us

International

ശിയാ സായുധസേനയില്‍ നിന്ന് ഗദ്ദാഫിയുടെ മകനെ മോചിപ്പിച്ചു

Published

|

Last Updated

ട്രിപ്പോളി: അന്തരിച്ച ലിബിയന്‍ നേതവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മകനെ ശിയാ സായുധ സേനയുടെ തടവില്‍ നിന്ന് മോചിപ്പിച്ചതായി ലെബനന്‍ സുരക്ഷാസേന അറിയിച്ചു. 1978 ല്‍ ലിബിയയില്‍ വെച്ച് കാണാതായ പ്രസിദ്ധ ശിയാ ഇമാം സദറിനെ കുറിച്ച് വിവരം ലഭിക്കണമെന്നായിരുന്നു സായുധസംഘത്തിന്റെ പ്രധാന ആവശ്യം.
സദറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മുന്നോട്ട് വരണമെന്ന് ആവശ്യപ്പട്ടുള്ള വീഡോയോ ടേപ്പില്‍ വെള്ളിയാഴ്ച രാത്രിയാണ് ഗദ്ദാഫിയുടെ മകന്‍ ഹനിബാല്‍ ഗദ്ദാഫി പ്രത്യക്ഷപ്പെട്ടിരുന്നു. ലിബിയയിലെ പ്രാദേശി ചാനലായ അല്‍ ജദീദ് ടി വി ആണ് വീഡിയോ പുറത്ത് വിട്ടത്. എന്റെ കാര്യത്തില്‍ ആരും ആശങ്കപ്പെടണ്ട. ആരോഗ്യവാനായാണ് ഇരിക്കുന്നത്. ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നവരുടെ കൂട്ടത്തിലാണ്. അവര്‍ക്ക് അവരുടേതായ വിശ്വാസമുണ്ട്. നമ്മള്‍ അവരുടെ വിശ്വാസത്തെ ബഹുമാനിക്കണമെന്നും ഹനിബാല്‍ ഗദ്ദാഫി പറഞ്ഞു. ഇമാമിന്റെ തിരോധാനത്തില്‍ അനുയായികള്‍ക്കുള്ള ആശങ്ക നമ്മള്‍ മനസ്സിലാക്കണം. ലോകമെമ്പാടുമുള്ള ശിയാക്കള്‍ക്ക് ഇമാമിന് എന്താണ് സംഭവിച്ചതെന്ന് പറയുന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. ആരെങ്കിലും ഇമാമിനെ തടങ്കലില്‍ വെച്ചിട്ടുണ്ടെങ്കില്‍ വിട്ടയക്കണം. ഇമാമിന് എന്താണ് സംഭവിച്ചതെന്ന് അറിയുന്നവര്‍ തെളിവ് സഹിതം വേഗം മുന്നോട്ട് വരണമെന്നും ഗദ്ദാഫിയുടെ വീഡിയോ ദൃശ്യത്തില്‍ പറയുന്നു.
ഗദ്ദാഫിയെ തട്ടിക്കൊണ്ടുപോയത് ലിബിയന്‍ പാര്‍ലിമെന്റിലെ ഏറ്റവും വലിയ ശിയാ പാര്‍ട്ടിയായ അമല്‍ മൂവ്‌മെന്റാണെന്ന അല്‍ ജദീദ് ടി വി റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ ഗദ്ദാഫിയെ മോചിപ്പിച്ചതായി പോലീസ് പറഞ്ഞു. 1978ല്‍ ട്രിപ്പോളി സന്ദര്‍ശിക്കുന്നതിനിടെയാണ് 20-ാം നൂറ്റാണ്ടിലെതന്നെ പ്രസിദ്ധനായ ശിയാ ഇമാം സദറിനെയും രണ്ട് കൂട്ടാളികളെയും കാണാതായത്. തിരോധാനത്തിന് പിന്നില്‍ മുഅമ്മര്‍ ഗദ്ദാഫിയാണെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. 2011ല്‍ ലിബിയയിലുണ്ടായ കലാപ സമയത്ത് അയല്‍ രാജ്യമായ അള്‍ജീരിയയിലേക്ക് സദര്‍ കൂടുംബ സമേതം പാലായനം ചെയ്തിരുന്നു.

Latest