ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കണം: എസ് എം എ

Posted on: December 12, 2015 11:39 pm | Last updated: December 12, 2015 at 11:39 pm

കോഴിക്കോട്: ഹജ്ജ് യാത്രക്ക് കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ എമ്പാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിച്ച് തീര്‍ത്ഥാടകര്‍ക്ക് അനുകൂലമായ നടപടിയുണ്ടാകണമെന്ന് കേന്ദ്ര, കേരള ഹജ്ജ് കമ്മിറ്റികളോട് എസ് എം എ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പോകുന്ന ഭൂരിപക്ഷം ആളുകളും മലബാര്‍ ഭാഗത്ത് നിന്നാണ്. എന്നാല്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് ഹജ്ജ് യാത്രക്കെത്തുകയെന്നത് ഹാജിമാര്‍ക്ക് പ്രയാസകരമാണെന്നും യോഗം ചൂണ്ടികാട്ടി. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പ്രൊഫ. കെ എം എ റഹീം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ സൈഫുദ്ധീന്‍ തിരുവനന്തപുരം, പി കെ അബ്ദുറഹ്മാന്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ യഅ്ഖൂബ് ഫൈസി സംബന്ധിച്ചു.