ശാസ്‌ത്രോത്സവങ്ങള്‍: ചന്തേരയിലെ കുരുന്നുകള്‍ അംഗീകാര നിറവില്‍

Posted on: December 12, 2015 4:14 am | Last updated: December 11, 2015 at 9:15 pm

ചെറുവത്തൂര്‍: ജില്ലാ, ഉപജില്ല ശാസ്ത്രകലാകായിക മേളകളില്‍ കൈനിറയെ സാമ്മാങ്ങള്‍ വാരിക്കൂട്ടിയ ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ എല്‍ പിയിലെ കുരുന്നുകള്‍ സ്‌കൂളിനും നാടിനും അഭിമാനമായി.
ജില്ലാ ശാസ്‌ത്രോത്സവം, ചെറുവത്തൂര്‍ ഉപജില്ലാ ശാസ്‌ത്രോത്സവം, ഉപജില്ലാ കലോത്സവം, ഉപജില്ലാ കായികമേള എന്നിവയിലാണ് ചന്തേരയിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അംഗീകാരം നേടിയത്. മാതൃകാപരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു.
ചന്ദനത്തിരി നിര്‍മാണം, ത്രെഡ് പറ്റെണ്‍ എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയ ഇവിടുത്തെ പ്രതിഭകള്‍ ഉപജില്ലാ അറബിക് കലോത്സവത്തില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. വിജയികള്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസീര്‍ കെ പി പ്രകാശ് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി ടിഎ പ്രസിഡന്റ് എം ബാബു അധ്യക്ഷത വഹിച്ചു. സി എം മീനാകുമാരി, ടി വി പി അബ്ദുല്‍ ഖാദര്‍ , സി എം റഹ്മത്ത് എന്നിവര്‍ പ്രസംഗിച്ചു.