ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ രണ്ടു കോടി രൂപ പാരിതോഷികം

Posted on: December 8, 2015 5:46 pm | Last updated: December 8, 2015 at 5:46 pm
Indian test cricket team members pose with the Freedom Trophy after India won the test series against South Africa 3-0, in New Delhi, India, Monday, Dec. 7, 2015. (AP Photo /Tsering Topgyal)
)

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനു ബിസിസിഐ രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ട്വിറ്ററിലാണു ബിസിസിഐ ഈ വിവരം പുറത്തുവിട്ടത്. 3-0നായിരുന്നു പരമ്പരയിലെ ഇന്ത്യന്‍ ജയം. ജയത്തോടെ ഇന്ത്യ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരമ്പര നഷ്ടമായെങ്കിലും ദക്ഷിണാഫ്രിക്കയാണു റാങ്കിംഗില്‍ ഒന്നാമത്.

മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 108 റണ്‍സിനും നാഗ്പൂര്‍ ടെസ്റ്റില്‍ 124 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. ബംഗളുരുവില്‍ നടന്ന ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചപ്പോള്‍ അവസാന ടെസ്റ്റില്‍ 337 റണ്‍സിനാണു ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്.