പ്രളയ ബാധിതര്‍ക്ക് അല്‍-അബീര്‍ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ്‌ പതിനഞ്ച് ലക്ഷം രൂപ നല്‍കും.

Posted on: December 7, 2015 7:40 pm | Last updated: December 7, 2015 at 7:40 pm

Muhammad-Alungal_0ജിദ്ദ: ചെന്നൈ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി അല്‍ അബീര്‍ ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ആലുങ്ങള്‍ മുഹമ്മദ്‌ പതിനഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. ജിദ്ദയിലെ തമിഴ് സംഘം വഴി പത്ത് ലക്ഷവും മലപ്പുറത്തെ അല്‍ അബീര്‍ എജ്യുസിറ്റി വഴി അഞ്ച് ലക്ഷവുമാണ് നല്‍കുക. 

ദുരന്ത സ്ഥലത്ത് ആവശ്യമായ മരുന്നുകളും അനുബന്ധ സാധനങ്ങളും എത്തിക്കാനും അല്‍ അബീര്‍ ഗ്രൂപ്പിന് പദ്ധതിയുണ്ട്. നേരത്തെ കശ്മീര്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് മരുന്നുകളും മറ്റും എത്തിച്ചിരുന്നു.

പ്രളയത്തില്‍ ജീവനും സമ്പത്തും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കാളികളാകുന്നതോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് ആലുങ്ങല്‍ മുഹമ്മദ്‌ അഭ്യര്‍ഥിച്ചു.