ഇന്ത്യയില്‍ മുസ്ലിമായി ജനിക്കുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നത്: തരൂര്‍

Posted on: December 1, 2015 7:18 pm | Last updated: December 1, 2015 at 7:18 pm

tharoorന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ് ലിമായി ജനിക്കുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. രാജ്യസഭയില്‍ അസഹിഷ്ണുതക്ക് എതിരായ ചര്‍ച്ചയില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ സുരക്ഷയെ ബാധിക്കും വിധത്തിലാണ് അസഹിഷ്ണുത വളരുന്നതെന്ന് തരൂര്‍ പറഞ്ഞു. വീട്ടില്‍ ഹേറ്റ് ഇന്‍ ഇന്ത്യ ആകുമ്പോള്‍ വിദേശത്ത് മേക്ക് ഇന്‍ ഇന്ത്യ പ്രചരിപ്പിക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.