Connect with us

National

പോളിംഗ് ബൂത്തില്‍ മഷിക്കുപ്പിക്ക് പകരം മാര്‍ക്കര്‍ പേനകള്‍ വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുവെന്നതിന് തെളിവായി കൈവിരലില്‍ അടയാപ്പെടുത്താന്‍ ഇനി പോളിംഗ് ബൂത്തുകളില്‍ മഷിക്കുപ്പിയും ബ്രഷും ഉണ്ടാകില്ല. പകരം മാര്‍ക്കര്‍ പേനകള്‍ ഉപയോഗിച്ചാകും വോട്ടര്‍മാരുടെ കൈവിരലുകളില്‍ മഷിപുരട്ടുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങി കഴിഞ്ഞു.
തിരഞ്ഞെടുപ്പ് ചെയ്തുവെന്നതിന് തെളിവായി വോട്ടറുടെ കൈവിരലില്‍ അടയാളപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ മഷിക്കുപ്പിയും ബ്രഷുമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇത് മാറ്റി മാര്‍ക്കര്‍ പേനകള്‍ പരീക്ഷിക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിനായി ആദ്യഘട്ട പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
കര്‍ണാടകാ സര്‍ക്കാറിന്റെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന മൈസൂര്‍ പെയിന്റ്‌സാണ് തിരഞ്ഞെടുപ്പിനാവശ്യമായ മാര്‍ക്കര്‍ പേനകള്‍ നിര്‍മിക്കുന്നതിന് കരാറെടുത്തിരിക്കുന്നത്. മാര്‍ക്കറുകള്‍ പോളിംഗ് ബൂത്തുകളിലെത്തിക്കുന്നത് വളരെ സുഗകരമാണ്. ഇവ സൂക്ഷിക്കുന്നതിന് വലിയ പ്രയാസങ്ങളില്ല. ഇതാണ് മഷിക്കുപ്പികള്‍ക്ക് പകരം മാര്‍ക്കര്‍ പേനകള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രരിപ്പിക്കുന്ന പ്രധാന ഘടകം.
ആദ്യഘട്ടത്തില്‍ പരീക്ഷണാര്‍ഥത്തില്‍ മാത്രമായിരിക്കും മാര്‍ക്കര്‍ പേനകള്‍ ഉപയോഗിക്കുക. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ആദ്യഘട്ട പരീക്ഷണം പലപ്രദമാണെന്ന് തെളിഞ്ഞാല്‍ മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തിരുമാനമെടക്കുക. രാജ്യത്തെ യുവാക്കളടക്കമുള്ള വോട്ടര്‍മാരുടെ പ്രതികരണം തേടുമെന്നും അവര്‍ പറഞ്ഞു.
അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ കൈവിരലില്‍ മഷി പുരട്ടുന്നതിന് മാര്‍ക്കര്‍ പേനകളാണ് ഉപയോഗിച്ചിരുന്നത്. ഇത് വിജയകരമായി നടന്നുവെന്ന് കണ്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ഇതേ മാതൃക പിന്തുടരാന്‍ തയ്യാറെടുക്കുന്നത്.
അഫ്ഗാനിസ്ഥാന്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിനും മൈസര്‍ പെയിന്റ്‌സ് തന്നെയാണ് മാര്‍ക്കര്‍ പേനകള്‍ നിര്‍മിച്ചുനല്‍കിയത്.