മാള്‍ ഓഫ് ദി എമിറേറ്റ്‌സിന് 100 കോടിയുടെ വിപുലീകരണം

Posted on: September 29, 2015 8:56 pm | Last updated: September 29, 2015 at 8:56 pm

MALL OF THE EMIRATES
ദുബൈ: മാള്‍ ഓഫ് ദി എമിറേറ്റ്‌സ് വിപുലീകരിച്ച ഭാഗം ഉദ്ഘാടനം ചെയ്തു. 40 ചില്ലറ വില്‍പന ശാലകള്‍, 12 റസ്റ്റോറന്റുകള്‍, 24 സിനിമാ ശാലകള്‍ ഉള്‍പെടെയുള്ള വിപുലീകരണമാണ് നടത്തുന്നത്. ഇതില്‍ സിനിമാശാലകളും ഭക്ഷ്യശാലകളും ഉദ്ഘാടനം ചെയ്തു. ഈ സമുച്ഛയം മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലുതാണ്.
ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുക. വോക്‌സ് ഫോര്‍ ഡി എക്‌സ് ഓഡിറ്റോറിയവുമുണ്ടാകും. 100 കോടി ദിര്‍ഹം ചെലവഴിച്ച് ഇവല്യൂഷന്‍ 2015 എന്ന ബഹുമുഖ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യഘട്ടം 2014ല്‍ പൂര്‍ത്തിയായി.
മാജിദ് അല്‍ ഫുതൈം പ്രോപ്പര്‍ട്ടീസ് സീനിയര്‍ ഡയറക്ടര്‍ ഫുആദ് മന്‍സൂര്‍ ഷറഫ്, സി ഇ ഒ കാമറണ്‍ മിച്ചല്‍, മാജിദ് അല്‍ ഫുതൈം ഹോള്‍ഡിംഗ് സി ഇ ഒ അലൈന്‍ ജി ബജ്ജാനി, ഷോപ്പിംഗ് മാള്‍സ് ബിസിനസ് യൂണിറ്റ് സി ഇ ഒ മൈക്കിള്‍ സീസര്‍, റിട്ടെയ്ല്‍ വിഭാഗം സി ഇ ഒ എറിക് ലഗ്‌റോസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.