മൂന്നാര്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചന ശബ്ദം- വിദ്യാദിനകര്‍

Posted on: September 26, 2015 10:46 pm | Last updated: September 26, 2015 at 10:46 pm

കല്‍പ്പറ്റ: വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ വിമോചന ശബ്ദമായി മൂന്നാര്‍ സമരത്തെ കാണണമെന്ന് ഇന്‍സാഫ് ദേശീയ വൈസ് പ്രസിഡന്റ് വിദ്യാദിനകര്‍ പറഞ്ഞു. കേരളത്തിലെയും ഇന്ത്യയിലെയും വര്‍ഗ്ഗ രാഷട്രീയം ഉയര്‍ത്തി പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും ഈ സാഹചര്യത്തെകൃത്യമായി പഠിക്കേണ്ടതും ആവശ്യമായ ഇടപെടലുകള്‍ നടത്തേണ്ടതുമുണ്ട്.
ഈ സമരത്തിന്റെ മുന്നണിയിലും പിന്നണിയിലും പാവപ്പെട്ട സ്ത്രീ തൊഴിലാളികള്‍ അണിനിരന്നത് അടുത്ത കാലത്തൊന്നും കാണാന്‍ കഴിയാത്ത മുന്നേറ്റമായിരുന്നു. ഇന്‍സാഫ് സംസ്ഥാന യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു വിദ്യാദിനകര്‍.
തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പില്‍ അടിസ്ഥാന വര്‍ഗ്ഗത്തില്‍ നിന്നുള്ളവരും അഴിമതിക്കെതിരെ പോരാടുന്നവരും മതേതര കാഴ്ച്ചപ്പാടുള്ളവരെയും മത്സരിപ്പിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും ഹൈക്കോടതിയുടെ പശ്ചാത്തലത്തില്‍ ആദിവാസികളെ കുടിയിറക്കാനുള്ള ശ്രമം തടയുന്നതിനും സപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനും നടപടികള്‍ എടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഭൂരഹിത കേരളംപദ്ധതി ഫലപ്രദമായി നടപ്പാക്കി പാവപ്പെട്ടവര്‍ക്കെല്ലാം ഭൂമി നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജോസ്, സംസ്ഥാന കണ്‍വീനര്‍ ജയ എസ്. രാജ്, ദേശീയ ട്രഷറര്‍ റോയ് ഡേവിഡ്, സി കെ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.