യു എന്‍ ആസ്ഥാനത്ത് നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം

Posted on: September 26, 2015 3:35 pm | Last updated: September 27, 2015 at 12:29 am

Modi at UN-HQന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പ്രതിഷേധം. സിഖ്, പട്ടേല്‍ വിഭാഗക്കാരാണ് മോദിക്കെതിരെ പ്രതിഷേധവുമായെത്തിയത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന്നെത്തുക്കുറിച്ചുള് പ്രത്യേക സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം.
പഞ്ചാബില്‍ മനുഷ്യാവകാശ ധ്വംസനം നടക്കുകയാണെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സിഖുകാരുടെ പ്രതിഷേധം. 2020 ഓടെ ഖലിസ്ഥാന്‍ രാജ്യത്തിന്റെ കാര്യത്തില്‍ തീരുമാനം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ യു എന്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 200 ഓളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഗുജറത്താല്‍ നടക്കുന്ന സംവരണ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പട്ടേല്‍ സമുദായക്കാര്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയത്. പട്ടേല്‍ സമുദായ പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന ഗുജറാത്ത് പൊലീസിന്റെ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പട്ടു.