ഷിബു ബേബി ജോണ്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല: വി എസ്

Posted on: September 15, 2015 1:23 pm | Last updated: September 17, 2015 at 12:18 am

vs achuthanandan4_artതിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി നല്‍കാനാകില്ലെന്ന് പറഞ്ഞ തൊഴില്‍ മന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഷിബുവിന്റേത് മന്ത്രിയുടേതല്ല ബിസിനസുകാരന്റെ സ്വരമാണ്. 26ന് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ദിവസക്കൂലി തീരുമാനിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
തൊഴില്‍മന്ത്രിയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും ഇ എസ് ബിജിമോള്‍ എംഎല്‍എ ആവശ്യപ്പെട്ടു.