Connect with us

Gulf

മസ്ജിദുല്‍ അഖ്‌സ ആക്രണം: ഇസ്‌റായേലിനെതിരെ ഖത്തര്‍ പ്രതിഷേധിച്ചു

Published

|

Last Updated

ദോഹ: മസ്ജിദുല്‍ അഖ്‌സയില്‍ അത്രികച്ചു കയറുകയും അക്രമം കാട്ടുകയും ചെയ്ത ഇസ്രായേല്‍ സേനയുട നടപടിയില്‍ ഖത്തര്‍ ശക്തിയായി അപലപിച്ചു. പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ വിശ്വാസികലെ അപായപ്പെടുത്തുകയും മസ്ജിദില്‍ പ്രവേശിക്കുന്നതു തടയുകയും ചെയ്ത നടപടി തെറ്റാണ്. മസ്ജിദുല്‍ കയറിയുള്ള അതിക്രമം ഇസ്രായേലിന്റെ മര്യാദാ ലംഘനമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഇസ്‌ലാമിക അടയാളത്തിനു നേരെ ആക്രമണം നടത്തി ലോകത്തെ ദശലക്ഷണക്കിനു മുസ്‌ലിംകളുടെ വികാരത്തെ പ്രകോപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ മേഖലയില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ വളര്‍ത്താനേ സഹായിക്കൂ. ഇസ്രായേല്‍ നടപടിക്കെതിരെ ഐക്യാരാഷ്ട്ര സഭയും മറ്റു രാജ്യാന്തര അതോറിറ്റികളും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

Latest