കലാമണ്ഡലം സത്യഭാമക്ക്കലാകേരളത്തിന്റെ വിട

Posted on: September 14, 2015 9:36 am | Last updated: September 14, 2015 at 9:36 am

പാലക്കാട്: മോഹിനിയാട്ടത്തിന് നവഭാവുകമേകിയ കലാമണ്ഡലം സത്യഭാമക്ക് കലാകേരളം കണ്ണീരോടെ വിട നല്‍കി. അനേകം കലാകാരന്മാരുടെയും ശിഷ്യഗണങ്ങളുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങി ഞായറാഴ്ച വൈകിട്ട് നാലിന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് അവര്‍ ഓര്‍മയായി.——
ഒദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം. കാലത്ത് മുതല്‍ പകല്‍ രണ്ട്‌വരെ ഷൊര്‍ണൂരിലെ വീട്ടിലും തുടര്‍ന്ന് കലാമണ്ഡലത്തിലും പൊതുദര്‍ശനത്തിന്‌വച്ചു.——നൂറുകണക്കിനാളുകള്‍ ആദരാഞ്ജലിയര്‍പ്പിച്ചു.—
— സര്‍ക്കാരിന് വേണ്ടി കലക്ടര്‍ പി മേരിക്കുട്ടി പുഷ്പചക്രം സമര്‍പ്പിച്ചു. സാംസ്‌കാരിക മന്ത്രിക്കും വിവിധ സംഘടനകള്‍ക്കും— വേണ്ടിയും— പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടു. സിപി എം പൊളിറ്റ് ബ്യൂറോ— അംഗം എം എ ബേബി, സംസ്ഥാനകമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ സുധാകരന്‍, എം ബി രാജേഷ് എംപി, എംഎല്‍എമാരായ എം ഹംസ, കെ എസ് സലീഖ, സി പി മുഹമ്മദ് എന്നിവരും മുന്‍ മഹാരാഷ്ട്രഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, കെപിസിസി സെക്രട്ടറി വി കെ ശ്രീകണ്ഠന്‍, ഷൊര്‍ണൂര്‍ നഗരസഭചെയര്‍മാന്‍ എസ് കൃഷ്ണദാസ്, കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം വൈസ്ചാന്‍സലര്‍ പി എന്‍ സുരേഷ്, കലാമണ്ഡലം വാസുദേവന്‍, വാഴേങ്കട വിജയന്‍, കെ ജി ഭാസ്‌കരന്‍, കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍, കലാമണ്ഡലം രാമചന്ദ്രന്‍,— കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ഹൈമാവതി, കോട്ടക്കല്‍ ഗോപിനായര്‍, സദനം ഹരികുമാര്‍, ശാന്താജയറാം, പ്രൊഫ ഞായത്ത് ബാലന്‍, സുകുമാരി നരേന്ദ്രമേനോന്‍, സിനിമതാരം രമാദേവി, വനിതകമീഷന്‍അംഗം കെ എ തുളസി, പി കെ നാരായണന്‍ നമ്പ്യാര്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി എ കെ ചന്ദ്രന്‍, ടി ആര്‍ അജയന്‍, കുടമാളൂര്‍ ജനാര്‍ദനന്‍ തുടങ്ങി നിരവധിപേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.— കലാമണ്ഡലം മുന്‍ സെക്രട്ടറി ഇയ്യങ്കോട് ശ്രീധരന്‍ അനുശോചനം അറിയിച്ചു. അനുഗൃഹീ ത കലാകാരിയായിരുന്നു കലാമണ്ഡലം സത്യഭാമയെന്ന് കലാമണ്ഡലംഗോപി അനുസ്മരിച്ചു അവര്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായപ്പോള്‍ താനവിടെ അധ്യാപകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു