യു എസ് ഓപ്പണ്‍ സാനിയ സഖ്യം സെമിയില്‍

Posted on: September 9, 2015 6:54 pm | Last updated: September 10, 2015 at 12:12 am

saniyaന്യൂയോര്‍ക്ക്: സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ കടന്നു. വനിതാ ഡബിള്‍സില്‍ ഒന്‍പതാം സീഡായ ചൈനീസ് തായ്‌പെയുടെ യുങ് യാന്‍ ചാന്‍-ഹാവോ ചിങ് ചാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം സെമിയിലെത്തിയത്.

സ്‌കോര്‍: 7-6(5), 6-1. മല്‍സരം 25 മിനിറ്റ് നീണ്ടുനിന്നു. ആകെയുള്ള 121 പോയിന്റില്‍ 70 പോയിന്റും സാനിയയും ഹിംഗിസും നേടി. ഇറ്റലിയുടെ പതിനൊന്നാം സീഡായ സോര എറാനി-ഫഌവിയ പെന്നെറ്റ സഖ്യമാണ് സെമിയില്‍ സാനിയ സഖ്യത്തിന്റെ എതിരാളി.