പാക്കിസ്ഥാനില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി വെടിയേറ്റ് മരിച്ചു

Posted on: September 9, 2015 6:46 pm | Last updated: September 10, 2015 at 12:12 am

Aftab Alam pak journalist who murdered

കറാച്ചി: പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടരുന്നു. മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കറാച്ചിയില്‍ വെടിയേറ്റ് മരിച്ചു. ജിയോ ന്യൂസ്, സമാ ടെലിവിഷന്‍ ചാനലകളുടെ ലേഖകനായ അഫ്താബ് ആലം (42) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് കാര്‍ റിവേഴ്‌സ് എടുക്കുന്നതിനിടെ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തിലും തലയിലും നെഞ്ചിലുമായി നിരവധി തവണ വെടിയേറ്റിട്ടുണ്ട്.

രണ്ട് ദിവസത്തിനിടെ പാക്കിസ്ഥാനില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് അഫ്താബ്. കഴിഞ്ഞ ദിവസം ജിയോ ടി വിയുടെ വാഹനത്തിന് നേരെ അക്രമി സംഘം നടത്തിയ വെടിവെപ്പില്‍ ഒരു ടെക്‌നിക്കല്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ടിരുന്നു.