കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 6 ശതമാനം വര്‍ധിപ്പിച്ചു

Posted on: September 9, 2015 2:15 pm | Last updated: September 10, 2015 at 12:12 am

Rupeeന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാരുടേയും ജീവനക്കാരുടേയും ക്ഷാമബത്ത ആറ് ശതമാനം വര്‍ധിപ്പിച്ചു. നിലവില്‍ ശമ്പളത്തിന്റെ 113 ശതമാനമായ ക്ഷാമബത്ത ഇതോടെ 119 ശതമാനമാകും. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഒരു കോടിയിലധികം വരുന്ന കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ലഭിക്കും.
ജൂലൈ 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. ആറാം ശമ്പള കമീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രിസഭാ തീരുമാനം.

ALSO READ  ശനിയാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യണം: വിദഗ്ധ സമിതി ശിപാർശ