എസ് വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍: അവലോകന യോഗങ്ങള്‍ 12ന് തുടങ്ങും

Posted on: September 9, 2015 5:13 am | Last updated: September 9, 2015 at 12:14 am

കോഴിക്കോട്: ഈ മാസം 21 മുതല്‍ 27 വരെ നടക്കുന്ന എസ്‌വൈ എസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, മെമ്പര്‍ഷിപ്പ് ഡേ തുടങ്ങിയവക്കുള്ള മുന്നൊരുക്കങ്ങള്‍ അന്ത്യഘട്ടത്തിലെത്തി. സംസ്ഥാന, സോണ്‍തല പഠനങ്ങള്‍ (പണിപ്പുര, പഠിപ്പുര)പൂര്‍ത്തിയായി. യൂനിറ്റ് പഠന മുറികള്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്നു.
12ന് സംസ്ഥാനതല ടെക്‌നിക്കല്‍ ട്രെയ്‌നിംഗും 25നകം രണ്ടാംഘട്ട സോണ്‍തല സാങ്കേതിക പരിശീലനവും നടക്കും. ഒന്നരമാസക്കാലമായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള യോഗങ്ങള്‍ 12ന് ആരംഭിക്കും. 12ന് ഉച്ചക്ക് 12 മണിക്ക് സമസ്ത സെന്ററില്‍ നടക്കുന്ന അവലോകന യോഗത്തില്‍ ജില്ല ജനറല്‍ സെക്രട്ടറിമാര്‍, ഇലക്ഷന്‍ ചീഫുമാര്‍, സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ നിരീക്ഷകന്‍മാര്‍ സംബന്ധിക്കും. സ്റ്റേറ്റ് ഇലക്ഷന്‍ ഡയറക്ടറേറ്റ് അംഗങ്ങളും സംസ്ഥാന ഭാരവാഹികളും നേതൃത്വം നല്‍കും.
20നകം ജില്ല അവലോകന യോഗങ്ങള്‍ ഇതേ മാതൃകയില്‍ സംഘടിപ്പിക്കും. സോണ്‍ ജനറല്‍ സെക്രട്ടറി, ചീഫുമാര്‍, നിരീക്ഷകര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ നിരീക്ഷകന്‍, ഭാരവാഹികള്‍, ചീഫ് എന്നിവര്‍ നേതൃത്വം നല്‍കും.
25നകം നടത്തുന്ന അവലോകന യോഗത്തില്‍ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി, ചീഫ്, നിരീക്ഷകര്‍ പങ്കെടുക്കും. അനുബന്ധമായി സര്‍ക്കിള്‍, യൂനിറ്റ് പ്രതിനിധികള്‍ക്ക് മെമ്പര്‍ഷിപ്പ് അപ്‌ലോഡിംഗിനുള്ള സാങ്കേതിക പരിശീലനം നല്‍കും.