തിരുവനന്തപുരത്ത് ബണ്ട് പൊട്ടി: വീടുകള്‍ വെള്ളത്തിനടിയില്‍

Posted on: September 6, 2015 10:57 am | Last updated: September 8, 2015 at 10:54 am

floodതിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മരുതംകുഴിയില്‍ ബണ്ട് പൊട്ടി ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. താല്‍ക്കാലികമായി നിര്‍മിച്ച ബണ്ടികളാണ് പൊട്ടിയത്. കിള്ളിയാറിന്റെ കൈവഴില്‍ നിന്നുള്ള വെള്ളമാണ് വീടുകളിലേക്ക് കയറുന്നത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്നാണു ബണ്ട് പൊട്ടിയത്. പ്രദേശത്തു സ്ഥിതി ചെയ്യുന്ന വീടുകളില്‍ മിക്കതും രണ്ട് നിലകളുള്ളതാണ്. വീടുകളുടെ ആദ്യത്തെ നിലയിലുള്ള മുറികളില്‍ പൂര്‍ണമായും വെള്ളം നിറഞ്ഞു. വീട്ടുപകരണങ്ങള്‍ പലതും ഒഴുകിപ്പോയി.

പ്രദേശത്തു രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിശമന സേനയും പോലീസും എത്തിയിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറുന്നതിനാല്‍ വീട്ടുകാര്‍ ബന്ധുവീടുകളിലേക്കു മാറിയിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ മാസത്തിലും ബണ്ട് പൊട്ടി വീടുകളില്‍ വെള്ളം കയറിയിരുന്നു. അന്ന് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി വി എസ് ശിവകുമാര്‍ യോഗം വിളിച്ച് പുതിയ ബണ്ട് കെട്ടാന്‍ ഫണ്ട് നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ALSO READ  ചൈനയിൽ വെള്ളപ്പൊക്കം; 12 പേർ മരിച്ചു