നേവിയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണം: കോടതി

Posted on: September 4, 2015 6:28 pm | Last updated: September 5, 2015 at 12:20 am

indian navy womenന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കല്‍ പ്രായം വരെ സേവനം അനുഷ്ഠിക്കാന്‍ അവസരമൊരുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പെര്‍മനന്റ് കമ്മീഷന്‍ വനിതകള്‍ക്ക് നിഷേധിക്കുന്നത് വനിതകളോടുള്ള അനിതിയാണെന്ന് ഇത് സ്ത്രീകളുടെ പുരോഗതിയെ തടയുമെന്നും കോടതി നിരീക്ഷിച്ചു.

വ്യോമസേനയിലും കരസേനയിലും വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ പദവി നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ നാവികസേനയില്‍ ഇത് നടപ്പാക്കിയിരുന്നില്ല. ഇത് നീതി നിഷേധമാണെന്ന് കാണിച്ച് 19 വനിതാ നാവികസേനാ ഉദ്യോഗസ്ഥരാണ് കോടതിയെ സമീപിച്ചത്.