രാജീവ് വധക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തന്നെ

Posted on: July 29, 2015 7:01 pm | Last updated: July 30, 2015 at 12:14 am
SHARE

rajeeve murderന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത നടപടി സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷ ഒഴിവാക്കിയതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷയാണ് ജീവപര്യന്തമാക്കി കുറച്ചത്.

24 വര്‍ഷം ജയിലില്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചത്. ഇതേ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഇവരെ വിട്ടയക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇതേതുടര്‍ന്നാണ് വധശിക്ഷയിലെ ഇളവ് കോടതി സ്‌റ്റേ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here