യാക്കൂബ് മേമന്റെ ദയാഹരജി: ഇന്നും വാദം കേള്‍ക്കും

Posted on: July 28, 2015 6:00 am | Last updated: July 29, 2015 at 6:20 pm

yakoob memanന്യൂഡല്‍ഹി: 1993ലെ മുംബൈ ഭീകരാക്രമണ കേസില്‍ വശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ ദയാ ഹരജിയില്‍ സുപ്രീം കോടതി ഇന്നലെ തീരുമാനമെടുത്തില്ല. ഹരജിയില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും. തിരുത്തല്‍ ഹരജി തള്ളിയതോടെ വധശിക്ഷ വ്യാഴാഴ്ച നടപ്പാക്കുമെന്ന ഘട്ടത്തിലാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ വഴി പുതിയ ഹരജി സമര്‍പ്പിച്ചത്. തനിക്കെതിരായ മരണ വാറണ്ട് റദ്ദാക്കണമെന്നും തിരുത്തല്‍ ഹരജി കൃത്യസമയത്തല്ല പരിഗണിച്ചതെന്നും പുതിയ ദയാ ഹരജിയില്‍ പറയുന്നു.