ടോക്യോയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് മൂന്നു മരണം

Posted on: July 26, 2015 3:35 pm | Last updated: July 26, 2015 at 3:35 pm

tokyo plane crashടോക്യോ: ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ചെറു യാത്രാവിമാനം തകര്‍ന്നു വീണ് മൂന്നുപേര്‍ മരിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രണ്ടു വിമാനയാത്രക്കാരും തദ്ദേശവാസിയായ ഒരു സ്ത്രീയുമാണ് മരിച്ചത്.

ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനം തകര്‍ന്നു വീണ് മൂന്നു വീടുകളും രണ്ടുകാറും കത്തി നശിച്ചു.

ടോക്യോയിലെ ചൊഫു വിമാനത്താവളത്തില്‍ നിന്നാണ് അഞ്ചു സീറ്റുള്ള ചെറു യാത്രാവിമാനം പറന്നുയര്‍ന്നത്. യാത്ര തുടങ്ങി ഏറെവൈകാതെ തന്നെ വിമാനം തകര്‍ന്നു വീണു.