വിഴിഞ്ഞം: അദാനിക്ക് അനുമതിപത്രം നല്‍കി

Posted on: July 13, 2015 3:08 pm | Last updated: July 13, 2015 at 11:02 pm
SHARE

Artist_Impression_Vizhinjamതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണകരാര്‍ അദാനി ഗ്രൂപ്പിനു നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് സര്‍ക്കാര്‍ അനുമതിപത്രം നല്‍കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എഴ് ദിവസത്തിനകം മറുപടി നല്‍കാന്‍ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭാ തീരുമാനത്തിനു ശേഷം ചില പരിശോധനകള്‍ കൂടി ആവശ്യമായിരുന്നതുകൊണ്ടാണ് അനുമതിക്കത്ത് നല്‍കാന്‍ വൈകിയത്. ഇതുസംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഈ മാസം 20ന് അദാനി പോര്‍ട്‌സ് അധികൃതര്‍ തിരുവനന്തപുരത്ത് എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മോദിയുമായ അടുത്ത ബന്ധമുള്ള അദാനിക്ക് വിഴിഞ്ഞം പദ്ധതി നല്‍കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിരുന്നു.