ഗൂഗിള്‍ ഗ്ലാസിലൂടെ നോക്കൂ; ഒറ്റനോട്ടത്തില്‍ എല്ലാമറിയാം

Posted on: July 12, 2015 12:37 pm | Last updated: July 12, 2015 at 12:37 pm
SHARE

Google-Glassസാങ്കേതിക രംഗത്ത് വന്‍ വിപ്ലവമായി ഗൂഗിള്‍ ഗ്ലാസ്. ഇനി ഒരു വസ്തുവിനേയോ വ്യക്തിയേയോ കുറിച്ചറിയണമെങ്കില്‍ ഗൂഗിള്‍ ഗ്ലാസിലൂടെ നോക്കിയാല്‍ മതി. ഗൂഗിള്‍ ഗ്ലാസിലൂടെ നോക്കിയാല്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തി, സ്ഥലം, വസ്തു തുടങ്ങിയവയുടെ വിശദമായ വിവരങ്ങള്‍ കാഴ്ച്ചയില്‍ തെളിയും.

നമ്മുടെ വലത് കണ്ണിന് അല്‍പം മുകളിലായി പ്രൊജക്റ്റ് ചെയ്തു കാട്ടുന്ന വിവരങ്ങള്‍ കാഴ്ചയെ തടസപ്പെടുത്താതെ തന്നെ നമ്മുടെ മുന്നില്‍ തെളിയുന്നതാണ് ഗൂഗിള്‍ ഗ്ലാസിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഗൂഗിള്‍ ഗ്ലാസ്സ് കൂടുതലാളുകള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ അതിന്റെ യഥാര്‍ഥ സാധ്യതകള്‍ പ്രായോഗികതലത്തിലേക്ക് എത്തൂ.

LEAVE A REPLY

Please enter your comment!
Please enter your name here