ഹരാരെ ഏകദിനത്തില്‍ ഇന്ത്യക്ക് നാലു റണ്‍സ് ജയം

Posted on: July 10, 2015 9:14 pm | Last updated: July 11, 2015 at 11:25 am

ambadi nayiduഹരാരെ: സിംബാവെക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അവസാന നിമിഷത്തില്‍ നാലു റണ്‍സ് വിജയം. അവസാന നിമിഷം വരെ അനിശ്ചിതത്വം നിറഞ്ഞ മല്‍സരത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാവെക്ക് 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അനായാസ വിജയം മുന്നില്‍ കണ്ട ഇന്ത്യക്ക് സിംബാവെ ക്യാപ്റ്റന്‍ ചിഗുംബുരു(104 റണ്‍സ് നോട്ടൗട്ട്) ഗ്രഹാം ക്രെമര്‍ (27) എന്നിവര്‍ നേടിയ 86 റണ്‍സ് കൂട്ടുകെട്ട് വിലങ്ങുതടിയായി. നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ തകര്‍ച്ച നേരിട്ടിരുന്നു. പിന്നീട് അമ്പാട്ടി നായിഡുവിന്റെ സെഞ്ച്വറിയാണ് ഇന്ത്യയെ കരകയറ്റിയത്.