ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

Posted on: July 10, 2015 8:10 pm | Last updated: July 11, 2015 at 11:25 am

athletic-meet.jpg.image.384.288ചെന്നൈ: ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. ലോംഗ്ജമ്പില്‍ വി നീനയാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. എം എ പ്രജുഷ വെങ്കലം നേടി. പുരുഷന്‍മാരുടെ 5000 മീറ്ററില്‍ ടി ഗോപി വെള്ളി നേടി. അതേസമയം വനിതാ വിഭാഗം 5000 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി യു ചിത്ര നിരാശപ്പെടുത്തി. ചിത്രക്ക് ഏഴാം സ്ഥാനം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.