Connect with us

Palakkad

ബേങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ വിളിച്ച് പണം തട്ടി

Published

|

Last Updated

ഒറ്റപ്പാലം: ബേങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ വിളിച്ച് കണ്ണിയംപുറം സ്വദേശിനിയുടെയും ഒറ്റപ്പാലം സ്വദേശിയുടെയും പണം തട്ടി. കണ്ണിയംപുറം സ്വദേശിനിയുടെ 39,000 രൂപയും ഒറ്റപ്പാലം സുന്ദരയ്യര്‍ റോഡ് സ്വദേശിയുടെ 14,997 രൂപയുമാണ് നഷ്ടമായത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടരക്ക് എസ് ബി ഐയുടെ ഡല്‍ഹി ഓഫീസില്‍ നിന്നെന്ന് വ്യാജേനയാണ് കണ്ണിയംപുറം സ്വദേശിനികള്‍ക്ക് ആദ്യം വിളി വന്നത്. എ ടി എം കാര്‍ഡിന്റെ നമ്പര്‍ ചോദിച്ച് ഫോണിലേക്ക് വിളിച്ചവര്‍ ഇതിന്റെ പിന്‍നമ്പര്‍ എസ് എം എസ് അയക്കാന്‍ പറയുകയായിരുന്നു. ഒന്ന്, രണ്ട് തവണ വിളിച്ച് പിന്‍നമ്പര്‍ശരിയാക്കിയ ശേഷമാണ് പണം തട്ടിയരിക്കുന്നത്. തുടര്‍ന്ന് പന്ത്രണ്ടരക്ക് ജയ്പൂരില്‍ നിന്ന് വന്ന ഫോണ്‍ കോളില്‍ നിന്ന് 39,000 രൂപ നഷ്ടപ്പെട്ടതായി അറിയിക്കുകയായിരുന്നു.
ബാലന്‍സ് തുക ചെക്ക് ചെയ്തപ്പോള്‍ 42,000രൂപയില്‍ നിന്ന് 39,000 രൂപയും നഷ്ടപ്പെട്ടിരുന്നു. ഒറ്റപ്പാലം സുന്ദരയ്യര്‍ സ്വദേശിയുടെ എ ടി എം നമ്പര്‍ ഉപയോഗിച്ച് എസ് ബി ഐ അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രാവശ്യമായി 4999 രൂപയും എസ് ബി ടിയില്‍ നിന്ന് ഒരു തവണ 4999 രൂപയുമാണ് തട്ടിയിരിക്കുന്നത്. എസ് ബി ടിയുടെ ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വിളിക്കുകയാണെന്ന് വ്യാജേനയാണ് പണം തട്ടിയത്. ഇന്റര്‍ നെറ്റ് കോളല്ലെന്നും മൊബൈല്‍ നമ്പറില്‍ നിന്നുള്ള കോളാണെന്നും പണംനഷ്ടമായവര്‍ പറഞ്ഞു. ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.

---- facebook comment plugin here -----

Latest