അമേരിക്ക-ആസ്‌ത്രേലിയ സൈനിക അഭ്യാസത്തിലേക്ക് ജപ്പാനും

Posted on: July 6, 2015 5:20 am | Last updated: July 5, 2015 at 11:59 pm

സിഡ്‌നി : ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ ആദ്യമായി അമേരിക്ക-ആസ്‌ത്രേലിയ സൈനിക അഭ്യാസത്തില്‍ ജപ്പാനും പങ്കുചേരും.
ഇന്നലെയാണ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സൈനിക അഭ്യാസത്തിന് തുടക്കമായത്. വടക്കന്‍ ഭൂപ്രദേശത്തും ക്വീന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തുമായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കര, നാവിക,വ്യോമ സൈനിക അഭ്യാസത്തില്‍ 30,000 അമേരിക്കന്‍ സൈനികര്‍ പങ്കെടുക്കുന്നുണ്ട്. ജപ്പാന്‍ സൈന്യത്തില്‍നിന്നുള്ള 40 പേരാണ് പങ്കെടുക്കുക. ഈ മാസം 21ന് അവസാനിക്കുന്ന അഭ്യാസത്തില്‍ ന്യൂസിലാന്‍ഡില്‍നിന്നുള്ള 500 സൈനികരും പങ്കാളികളാണ്.
ദക്ഷിണ ചൈനാ കടലില്‍ ക്യത്രിമ ദ്വീപുകളും മറ്റ് സൗകര്യങ്ങളും സ്ഥാപിച്ച് ചൈന കടന്നു കയറുന്നുവെന്ന് അമേരിക്ക അരോപിക്കുന്നു.
ഇവിടത്തെ ഒരു ദ്വീപ് സംബന്ധിച്ച് ചൈനയും ജപ്പാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സമീപ വര്‍ഷങ്ങളില്‍ ജപ്പാനുമായുള്ള ബന്ധം ആസ്‌ത്രേലിയ ശക്തിപ്പെടുത്തി വരികയാണ്.