Connect with us

Ongoing News

എലാനോ ചെന്നൈയിന്‍ എഫ് സി മാര്‍ക്വു താരം

Published

|

Last Updated

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിലും ബ്രസീലിന്റെ എലാനോ മാര്‍ക്വു താരമായി ചെന്നൈയിന്‍ എഫ് സിയില്‍ കളിക്കും. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിന്റെ 34കാരന്‍ ലോണിലാണ് ചെന്നൈയിന്‍ എഫ് സിയിലെത്തുക. ഐ എസ് എല്ലിന്റെ രണ്ടാം സീസണിലും കളിക്കാന്‍ അവസരം ലഭിച്ചതില്‍ ആവേശഭരിതനാണെന്ന് എലാനോ ചെന്നൈയിന്‍ എഫ് സിയുടെ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇത്തവണ, ചെന്നൈയിന്‍ എഫ് സിയെ ചാമ്പ്യന്‍മാരാക്കുമെന്ന ദൃഢനിശ്ചയത്തോടെയാകും ഇന്ത്യയിലെത്തുകയെന്ന് എലാനോ പറയുന്നു. പ്രഥമ എഡിഷനില്‍ എലാനോ മികച്ച ഫോമിലായിരുന്നു. ആദ്യ ആറ് കളികളില്‍ നിന്ന് എട്ട് ഗോളുകളാണ് എലാനോ നേടിയത്. ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും ബ്രസീലിയന്‍ വെറ്ററനായിരുന്നു. എലാനോയെ നിലനിര്‍ത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ടീം മാനേജര്‍ ഇറ്റലിയുടെ മാര്‍കോ മെറ്റരാസി പറഞ്ഞു.
കഴിഞ്ഞ സീസണില്‍ എലാനോ തകര്‍പ്പന്‍ പ്രകടനമായിരുന്നു. സാങ്കേതിക തികവുകൊണ്ട് എലാനോ നല്‍കിയ മുന്‍തൂക്കം ടീമിന് ഗുണം ചെയ്തു. ഇത്തവണ ചെന്നൈയിന്‍ എഫ്‌സിയുടെത് കുറേക്കൂടി കരുത്തുറ്റ നിരയാകും. എലാനോ മാര്‍ക്വു താരമായതോടെ ഒരുക്കങ്ങള്‍ ഉദ്ദേശിച്ച ദിശയിലായി – മറ്റെരാസി പറഞ്ഞു.

Latest