പിസി ജോര്‍ജിന്റെ സ്ഥാനാര്‍ഥി പാടത്തുവെച്ച കോലമാണെന്ന് കെ.എം.മാണി

Posted on: June 18, 2015 6:00 pm | Last updated: June 19, 2015 at 1:08 am

KM-Mani-keralaതിരുവനന്തപുരം: അരുവിക്കരയിലെ പിസി ജോര്‍ജിന്റെ സ്ഥാനാര്‍ഥി പാടത്തുവെച്ച കോലമാണെന്ന് ധനമന്ത്രി കെ.എം.മാണി. തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക തന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയമായിരിക്കുമെന്നും മാണി പറഞ്ഞു. ബാര്‍കോഴ കേസില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മാണി. ബാര്‍ കേസ് കൃത്രിമമായി ചമച്ചതാണ്. എവിടെങ്കിലും തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെ. ആരുടെ കൈയിലെങ്കിലും തെളിവുണ്ടെങ്കില്‍ കാണിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വി എസ് അച്യുതാനന്ദന്‍ പറയുന്നത് ജനം വിശ്വസിക്കുകയില്ല. വി.എസിനെയും മകന്‍ അരുണിനെയും കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും മാണി പറഞ്ഞു.