മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഎസ്ഇ

Posted on: June 18, 2015 1:12 pm | Last updated: June 19, 2015 at 1:08 am

MEDICAL ENTRANCEന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്താന്‍ സാവകാശം വേണമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ പരീക്ഷ നടത്താനാവില്ലന്നും അഖിലേന്ത്യാ തലത്തില്‍ മറ്റ് ഏഴ് പരീക്ഷകള്‍ നടത്താനുണ്ടെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഇക്കാര്യമാവശ്യപ്പെട്ട് സിബിഎസ്ഇ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

നിലവില്‍ നടത്തിയ പരീക്ഷയുടെ ഉത്തര സൂചിക ചോര്‍ന്നതിനെത്തുടര്‍ന്നണ് സുപ്രീം കേടതി പരീക്ഷ റദ്ദാക്കിയത്. നാലാഴ്ച്ചക്കുളളില്‍ പരീക്ഷ വീണ്ടും നടത്തണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. വീണ്ടും പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഎസ്ഇ ആവശ്യപ്പെട്ടതോടെ പ്രവേശന നടപടികള്‍ വൈകുമെന്ന് ഉറപ്പായി.