ടുണീഷ്യയില്‍ ട്രെയിനില്‍ ലോറിയിടിച്ച് 18 മരണം; 98പേര്‍ക്ക് പരിക്ക്‌

Posted on: June 16, 2015 9:43 pm | Last updated: June 16, 2015 at 9:43 pm

tunis1ടൂണിസ്: ടുണീഷ്യയുടെ തലസ്ഥാനമായ ടൂണിസില്‍ ട്രെയിനില്‍ ലോറിയിടിച്ച് 18 പേര്‍ മരിച്ചു. അപകടത്തില്‍98 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ടുണീസില്‍ നിന്ന് 60 കിലോ മീറ്റര്‍ മാറി ഇഐ ഫാഹസ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടര്‍ന്ന് ട്രെയിന്‍ പാളംതെറ്റിയതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. മരിച്ചവരില്‍ ഭൂരിഭാഗവും ട്രെയിന്‍ യാത്രക്കാരാണ്. ടൂണിസില്‍ നിന്ന് ഗാഫോറിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.tunis3tunis2