കെ ബി ഗണേഷ് കുമാറിനെതിരെ ഇബ്രാഹിംകുഞ്ഞിന്റെ മാനനഷ്ടക്കേസ്

Posted on: May 30, 2015 1:45 pm | Last updated: May 31, 2015 at 5:26 pm

Ebrahim-Kunju-ganesh-kumar-1കൊച്ചി: കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് എറണാകുളം എസിജെഎം കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയെന്ന ആരോപണത്തിനെതിരെയാണ് അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയത്.

കോടതിയില്‍ നേരിട്ടെത്തിയാണു മന്ത്രി കേസ് ഫയല്‍ ചെയ്തത്. അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിനെതിരെ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. തനിക്കു നേരിട്ട കളങ്കത്തിന് അഞ്ചു കോടി രൂപ കുറവാണെങ്കിലും കോടതിയുടെ പരിഗണനയ്ക്ക് വേണ്ടിയാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ജൂണ്‍ 16നു കേസ് പരിഗണിക്കും.