ബാര്‍ കോഴ: നുണപരിശോധനാ ഫലം ചോര്‍ന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted on: May 26, 2015 2:38 pm | Last updated: May 26, 2015 at 10:42 pm

barതിരുവനന്തപുര‌ം: ബാർ കേസില്‍ നുണപരിശോധനാ ഫലം പുറത്തുവന്ന സംഭവം ക്രെെംബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ആണ് ഇത് സംബന്ധിച്ച് ക്രെെംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടൊപ്പം കേസിലെ അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതും അന്വേഷണ വിധേയമാക്കും.

ബാര്‍ കോഴ കേസിലെ മുഖ്യ സാക്ഷി, ബിജു രമേശിൻെറ ഡ്രെെവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലം ചോര്‍ന്നത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. മാണി കോഴ വാങ്ങുന്നത് താന്‍ നേരിട്ട് കണ്ടു എന്നായിരുന്നു അമ്പിളിയുടെ മൊഴി. ഇതിനെ സാധൂകരിക്കുന്ന നുണപരിശോധനാ ഫലമാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു.