Connect with us

First Gear

വരുന്നു, ഫിയറ്റ് ലിനിയക്ക് പുതിയ പിന്‍ഗാമി

Published

|

Last Updated

റോം: ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ഫിയറ്റ് പുതിയ സെഡാന്‍ അവതരിപ്പിച്ചു. ഫിയറ്റ് ഈജിയ (Aegea) എന്ന് പേരിട്ട മോഡലാണ് 2015 ഇസ്തംബൂള്‍ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫിയറ്റിന്റെ ലീനിയയുടെ പരിഷ്‌കരിച്ച പതിപ്പായിരക്കും ഈജിയ എന്നാണ് കരുതുന്നത്.

ഫിയറ്റിന്റെ തുര്‍ക്കിയിലെ ഫാക്ടറിയിലാണ് ഈജിയ നിര്‍മിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 40 രാജ്യങ്ങളിലേക്ക് പുതിയ കാര്‍ കയറ്റി അയക്കുമെന്ന് ഫിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഇന്ത്യ ഉള്‍പ്പെടുമോ എന്നത് അറിവായിട്ടില്ല.

fiat-aegea-4_650x433_81432223054

4.5 മീറ്റര്‍ നീളവും 1.78 മീറ്റര്‍ വീതിയും 2.64 മീറ്റര്‍ വീല്‍ബെയ്‌സുമുള്ള ഈജിയക്ക് 510 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സാണ് ഉണ്ടാകുക. രണ്ട് തരം പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാകും ഈജിയ പുറത്തിറങ്ങുക. 25 കിലോമീറ്ററാണ് ഈ സെഡാന്‍ കാറിന് ഫിയറ്റ് അവകാശപ്പെടുന്ന മൈലേജ്.

Latest