Kozhikode
മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂനിറ്റില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. 25ന് നടക്കുന്ന ജനറല്‍ ബോഡിയില്‍ നിലവിലെ പക്ഷത്തിന് എതിരായി ശക്തമായ മത്സരവുമായി മറുപക്ഷം രംഗെത്തത്തിക്കഴിഞ്ഞു.
മുക്കം യൂനിറ്റിനെ ജില്ലയിലെ തന്നെ ഒരു പ്രധാന യൂനിറ്റാക്കി മാറ്റാന്‍ പ്രവര്‍ത്തിച്ചതിനും ആവര്‍ത്തനത്തിന് തുടര്‍ച്ചയും ആവശ്യപ്പെട്ടാണ് മുന്‍ യൂനിറ്റ് പ്രസിഡന്റ് പി പി അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ ഔദ്യോഗികപക്ഷം പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. അതേസമയം മാറ്റത്തിനായി ഒരുവോട്ട് എന്നാണ് മുന്‍ ട്രഷറര്‍ കൂടിയായ കെ സി നൗഷാദിന്റെ നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെടുന്നത്. നൗഷാദിനെ കൂടാതെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം കെ സിദ്ദീഖും ട്രഷറര്‍ സ്ഥാനത്തേക്ക് അബ്ദുസ്സലാമുമാണ് മത്സരിക്കുന്നത്. ഇവരെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടകള്‍ കയറിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മുക്കം യൂനിറ്റ് കമ്മിറ്റിക്ക് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്ക് പുറമെ നാല് വൈസ് പ്രസിഡന്റുമാര്‍ നാല് ജോയിന്റെ സെക്രട്ടറിമാര്‍ അടക്കം 11 ഭാരവാഹികളും 35 പ്രവര്‍ത്തക സമിതി അംഗങ്ങളുമാണുള്ളത്.