നേപ്പാളില്‍ കാണാതായ യു എസ് കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Posted on: May 15, 2015 2:32 pm | Last updated: May 15, 2015 at 2:32 pm

Us chopper

കാഡ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ യു എസ് സൈനിക ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നേപ്പാള്‍ അതിര്‍ത്തിയിലെ പര്‍വതനിരകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇവിടെ നിന്ന് തന്നെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും. ആറ് പേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച നേപ്പാളിലുണ്ടായ ഭൂചലനത്തിനിടെയാണ് യു എച്ച് – 1 വൈ ഹ്യൂയ് ഹെലികോപ്റ്റര്‍ കാണാതായത്. തുടര്‍ന്ന് പ്രത്യേക സംഘം വിമാനത്തിനായി ഊര്‍ജിത തിരച്ചില്‍ നടത്തിവരികയായിരുന്നു.