Connect with us

Kerala

വീക്ഷണം മുഖപ്രസംഗത്തിനെതിരെ ജെഡിയു

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗത്തിനെതിരെ ജെഡിയു നേതാവ് ഷേക്ക് പി. ഹാരിസ്. എല്‍ഡിഎഫിലേയ്ക്കടുക്കുന്ന ജെഡി-യുവിനേയും എം. പി. വീരേന്ദ്രകുമാറിനേയും പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു വീക്ഷണത്തിന്റെ ബുധനാഴ്ചത്തെ മുഖപ്രസംഗം. ഇതിനെതിരേയാണു ഷേക്ക് പി. ഹാരിസ് രംഗത്തു വന്നത്.

സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഈ മുഖപ്രസംഗം ഉപകരിക്കൂവെന്നു ഹാരിസ് പറഞ്ഞു. മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇതിനു പിന്നിലെന്നും ജെഡി-യുവിന്റെ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിയേയും കെപിസിസി പ്രസിഡന്റിനേയും അറിയിക്കുമെന്നും ഹാരിസ് പറഞ്ഞു.

---- facebook comment plugin here -----

Latest