Connect with us

Kerala

കെ എസ് ആര്‍ ടി സി പെന്‍ഷന്‍ കുടിശ്ശിക: 13 മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം

Published

|

Last Updated

തിരുവനന്തപുരം കെ എസ് ആര്‍ ടി സിയില്‍ കുടിശ്ശിക സഹിതം പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്നും പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ പ്രതിമാസ വിഹിതം അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പട്ട് വര്‍ക്കിംഗ് പ്രസിഡന്റ് കെ കെ ദിവാകരന്റെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ (സി ഐ ടി യു) നേതാക്കള്‍ ചീഫ്ഓഫീസ് പടിക്കല്‍ മെയ് 13ന് അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിക്കും.
സെക്രേട്ടറിയറ്റ് പടിക്കല്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിവന്ന അനിശ്ചിതകാല രാപ്പകല്‍ സമരം അവസാനിപ്പിച്ചത് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ്. പെന്‍ഷന്‍ കുടിശ്ശിക സഹിതം ഉടന്‍ നല്‍കാമെന്നും പെന്‍ഷന്‍ ഫണ്ടിലേക്ക് 20 കോടി രൂപ വീതം എല്ലാ മാസവും നല്‍കാമെന്നും സര്‍ക്കാര്‍ അംഗീകൃത സംഘടനകളുമായി കരാറുണ്ടാക്കി.
സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം എല്‍ എയുടെയും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരന്റെയും സാന്നിധ്യത്തിലായിരുന്നു കരാറിന് രൂപം നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ പെന്‍ഷന്‍ മൂന്ന് മാസം കുടിശ്ശികയായി. പതിനയ്യായിരം രൂപക്കു മുകളില്‍ പെന്‍ഷന്‍ ഉള്ളവരുടെ കുടിശ്ശിക ആറ് മാസം എത്തി. 22 പെന്‍ഷന്‍കാര്‍ ഇതിനകം ആത്മഹത്യ ചെയ്തു. പെന്‍ഷന്‍ ഫണ്ടിലേക്ക് ഒരു രൂപ പോലും ബജറ്റില്‍ വകവരുത്തിയിട്ടില്ല. പെന്‍ഷന്‍ എന്നു നല്‍കുമെന്നു പറയാന്‍പോലും അധികാരികള്‍ തയ്യാറാകുന്നില്ല. എറണാകുളം ജില്ലാ സഹകരണ ബേങ്കില്‍ നിന്നും കടമെടുത്ത് പെന്‍ഷന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. കാരണം ജാമ്യം നല്‍കാന്‍ ഒരു തുണ്ടു ഭൂമിപോലും കെ എസ് ആര്‍ ടിസിക്ക് ഇനിബാക്കിയില്ല. എറണാകുളം ഡിപ്പോ നില്‍ക്കുന്ന സ്ഥലത്തിന് പട്ടയവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല രാപ്പകല്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. സമരം വിജയിപ്പിക്കാന്‍ കെ എസ ്ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ (സി ഐടി യു) ജനറല്‍ സെക്രട്ടറി സി കെ ഹരികൃഷ്ണന്‍ അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest