Gulf
ഷാര്‍ജയില്‍ ഒക്‌ടോബറില്‍ സെന്‍സസ്

ഷാര്‍ജ: എമിറേറ്റില്‍ സെന്‍സസ് 2015 പദ്ധതി ഒക്‌ടോബറില്‍ ആരംഭിക്കും. ഇതിന്നായി വ്യത്യസ്ത മേഖലയില്‍ കഴിവു തെളിയിച്ച 800 പേരെ നിയോഗിക്കുമെന്ന് ഡിപാര്‍ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ താനി അറിയിച്ചു. “വെറും എണ്ണമല്ല, നല്ല നാളെക്ക്” എന്ന പ്രമേയത്തിലാണ് സെന്‍സസ് 2015 പ്രവര്‍ത്തനങ്ങള്‍ നടക്കുക.
നിയുക്ത സംഘത്തിന്റെ കീഴില്‍ എമിറേറ്റിലെ എല്ലാ ഭാഗങ്ങളിലുമെത്തി സ്ഥിതിവിവരകണക്ക് ശേഖരിക്കുമെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാ നിലക്കും മികച്ച സേവനം നല്‍കുന്നതിന് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 80 ദിവസം നീണ്ടുനില്‍ക്കുന്ന ഫീല്‍ഡ്‌വര്‍ക്കാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്നായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ള വിവിധ രാജ്യക്കാരെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 വയസിനു മുകളിലുള്ള സെക്കണ്ടറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നേടിയവരെയാണ് പരിഗണിക്കുക.
വെഷരലിൗെ.െമല സന്ദര്‍ശിച്ചോ ഷാര്‍ജ, ദൈദ്, ഖോര്‍ഫുകാന്‍ എന്നിവിടങ്ങളിലെ സെന്‍സസ് കേന്ദ്ര ഓഫീസ് സന്ദര്‍ശിച്ചോ റജിസ്റ്റര്‍ ചെയ്യാനാവും.