Connect with us

Malappuram

എല്‍ ഡി എഫ് കലക്ടറേറ്റ് ഉപരോധിച്ചു

Published

|

Last Updated

മലപ്പുറം: വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ധനമന്ത്രി കെ എം മാണി രാജിവെക്കുക, സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് ഉപരോധിച്ചു. സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് സര്‍ക്കാര്‍ കോഴ വാങ്ങുന്ന സര്‍ക്കാരായി മറിയെന്ന് അദ്ദേഹം പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍, വി എസ് സുനില്‍കുമാര്‍, ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഇസ്മാഈല്‍, ടി കെ ഹംസ, അഡ്വ. കെ മോഹന്‍ദാസ്, അഡ്വ. പി എം സഫറുല്ല ( ജനതാദള്‍), ടി എന്‍ ശിവശങ്കരന്‍ (എന്‍ സി പി ), പി ജി ഗോപി (കോണ്‍ഗ്രസ്-എസ് ), എല്‍ മാധവന്‍ ( സി എം പി ), പീറ്റര്‍ ( കേരള കോണ്‍ഗ്രസ് ബി) സംസാരിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ പി പി സുനീര്‍ സ്വാഗതം പറഞ്ഞു.
വിവിധ കക്ഷി നേതാക്കളായ പി നന്ദകുമാര്‍, വി ശശികുമാര്‍, സി ദിവാകരന്‍, വി പി സക്കറിയ, വി പി അനില്‍, ടി കെ സുന്ദരന്‍ മാസ്റ്റര്‍, പി സുബ്രഹ്മണ്യന്‍, പി കെ കൃഷ്ണദാസ്, മഠത്തില്‍ സാദിഖലി, മുസ്തഫ കടമ്പോട്, കവറൊടി മുഹമ്മദ് മാസ്റ്റര്‍, പി കെ മുജീബ് ഹസ്സന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.