കര്‍ഷകരുടെ ആത്മഹത്യ; ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍

Posted on: April 23, 2015 11:34 am | Last updated: April 24, 2015 at 12:15 am

ന്യൂഡല്‍ഹി: കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ കുറ്റപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിര്‍ത്തിവെച്ചു.