ബലാല്‍സംഗ ശ്രമത്തിനിടെ രണ്ടാം നിലയില്‍നിന്നും ചാടിയ യുവതി സുഖം പ്രാപിക്കുന്നു

Posted on: April 20, 2015 8:12 pm | Last updated: April 20, 2015 at 8:12 pm

38260364163826036416ദുബൈ: ബലാല്‍സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നു ചാടിയ ഏഷ്യന്‍ യുവതി ദുബൈ പോലീസിന്റെ കാരുണ്യത്തില്‍ സുഖം പ്രാപിക്കുന്നു. പോലീസ് നല്‍കിവരുന്ന മാനസികവും സാമ്പത്തികവുമായ പൂര്‍ണ പിന്തുണയിലാണ് യുവതി സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്.
ബലാല്‍സംഗ ശ്രമം ചെറുക്കവെ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍കണിയില്‍ നിന്ന് യുവതി താഴോട്ട് ചാടുകയും പരുക്കേല്‍ക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗം ജനറല്‍ ഡിപാര്‍ട്‌മെന്റിലെ ക്രിമിനല്‍ ഓവര്‍സൈറ്റ് സെക്ഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ റാശിദ് ബിന്‍ ദാബൂയി വ്യക്തമാക്കി. കഴുത്തിനും വലതുകൈക്കുമായിരുന്നു യുവതിക്ക് പരുക്കേറ്റത്. യുവതിയുമായി പ്രണയത്തിലായിരുന്ന ആളെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും ദാബൂയിപറഞ്ഞു. ആയിരക്കണക്കിന് കേസുകളില്‍ ദുബൈ പോലീസ് ഇത്തരം മാനുഷിക പരിഗണന കാണിക്കാറുണ്ടെന്നും പരമാവധി സഹായം ചെയ്യുന്നുണ്ടെന്നും കുറ്റാന്വേഷണ വിഭാഗം അസി. കമാന്റര്‍-ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരിയും പറഞ്ഞു.