Connect with us

National

നെറ്റ് ന്യൂട്രാലിറ്റി: കോലാഹലമുണ്ടാക്കിയത്‌കൊണ്ട് കാര്യമില്ലെന്ന് ട്രായ് ചെയര്‍മാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച സംവാദങ്ങളില്‍ കോലാഹലമുണ്ടാക്കിയതുകൊണ്ട് കാര്യമില്ലെന്ന് ട്രായ് ചെയര്‍മാന്‍ രാഹുല്‍ ഖുല്ലാര്‍. യു എസും ബ്രിട്ടനും പോലെയുള്ള രാജ്യങ്ങളില്‍ നെറ്റ് ന്യൂട്രാലിറ്റി ഇത്രയും കര്‍ശനമായി പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് ജനാധിപത്യപരമായ സംവാദമാണ് നടക്കേണ്ടത്. ഉച്ചത്തില്‍ ബഹളം വെച്ചതുകൊണ്ട് സംവാദം ജയിക്കാനാകില്ല. ഇരുവശത്ത് നിന്നും ശാന്തവും സമാധാനപരവുമായ വാദങ്ങളാണ് ഉയര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ് ന്യൂട്രാലിറ്റിയില്‍ വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത രീതിയിലുള്ള സമീപനമാണ് പുലര്‍ത്തുന്നത്. ബ്രിട്ടനിലും യൂറോപിന്റെ ചില ഭാഗങ്ങളിലും കര്‍ശനമായ രീതിയില്‍ ഇത് നടപ്പാക്കുന്നില്ല. അമേരിക്കയില്‍ സൗജന്യ പ്ലാനുകള്‍ അനുദിക്കപ്പെട്ടിട്ടുണ്ടെന്നുും അദ്ദേഹം വ്യക്തമാക്കി.