പുതിയ ജനറല്‍ സെക്രട്ടറിയെ പുതിയ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്ന് എസ്ആര്‍പി

Posted on: April 18, 2015 10:45 am | Last updated: April 18, 2015 at 11:51 pm

s-ramachandran-pillaiവിശാഖപട്ടണം: സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയെ പുതിയ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നു പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. ഇതു സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി എസ്ആര്‍പിയും സീതാറാം യെച്ചൂരിയും പിടിമുറുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണു അദേഹത്തിന്റെ പ്രതികരണം.