പാപനാശം ബീച്ചില്‍ തീപിടുത്തം: ഇരുപതോളം കടകള്‍ കത്തിനശിച്ചു

Posted on: April 17, 2015 4:11 pm | Last updated: April 17, 2015 at 6:20 pm

fireകൊല്ലം: വര്‍ക്കല പാപനാശം ബീച്ചിന് സമീപമുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ഇരുപതോളം കടകള്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.