ചെന്നൈയില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്നു വീണ് രണ്ട് കൂട്ടികള്‍ മരിച്ചു

Posted on: April 13, 2015 4:09 pm | Last updated: April 13, 2015 at 8:34 pm
SHARE

school wall crash chennaiചെന്നൈ: സര്‍ക്കാര്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നു വീണ് രണ്ട് കുട്ടികള്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതര പരിക്കേറ്റു. അഡയാറിലെ ബസന്ത് നഗറിലെ അവ്വൈ ഹോം ടി വി ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. മതിലിനടുത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് മതില്‍ തകര്‍ന്നു വീഴുകയായിരുന്നു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് അപകടത്തില്‍ പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥനി അഡയാറിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.