Connect with us

Wayanad

ഡി വൈ എഫ് ഐ, എം എല്‍ എ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കാത്ത വയനാട്ടിലെ ജന പ്രതിനിധികളുടെ നിലപാടില്‍ പ്രതിഷേധിച്ചും വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുക, വയനാട് റെയില്‍വേ യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് എം.എല്‍.എ. മാരുടെ ഓഫീസുകള്‍ലേക്കും മാര്‍ച്ച് നടത്തി.മാനന്തവാടിയില്‍ ജില്ലാ സെക്രട്ടറി പി.ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.റഫീഖ്, എ.കെ. ജയഭാരതി, കെ.എം. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. സി.ജെ. പ്രത്യുഷ് സ്വാഗതം പറഞ്ഞു. എന്‍.ജെ. ഷജിത്ത് സ്വാഗതവും എ.കെ. റൈഷാദ് നന്ദിയും പറഞ്ഞു.
ബത്തേരിയില്‍ ജില്ലാ പ്രസിഡണ്ട് കെ.ഷമീര്‍ ഉദ്ഘാടനം ചെയ്തു.
പി.എ. മുഹമ്മദ്,ടി.കെ. രമേഷ് എന്നിവര്‍ സംസാരിച്ചു. കെ.എസ്. ഷിനു അധ്യക്ഷത വഹിച്ചു. എ.കെ. ജിതുഷ് സ്വാഗതവും മനോജ് അമ്പാടി നന്ദിയും പറഞ്ഞു.
കല്‍പറ്റയില്‍ ജില്ലാ ജോ: സെക്രട്ടറി വി. ഹാരിസ് ഉദ്ഘാടനം ചെയ്തു. ബീനരതീഷ്, ബെന്നി ലൂയിസ്, എം.പി. അനൂബ്, പി.എം. ഷംസു, എന്നിവര്‍ സംസാരിച്ചു. കെ.സഹദ് അധ്യക്ഷത വഹിച്ചു. എം.വി. വിജേഷ് സ്വാഗതവും എം.പി. സത്യന്‍ നന്ദിയും പറഞ്ഞു.