Connect with us

Palakkad

ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും: ശാഫി പറമ്പില്‍ എം എല്‍ എ

Published

|

Last Updated

പാലക്കാട്: ഭിന്നലിംഗക്കാര്‍ക്ക് തുല്യനീതി ഉറപ്പാക്കാന്‍ പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ശാഫി പറമ്പില്‍ എം എല്‍ എ സമൂഹത്തില്‍ മറ്റുള്ളവരെ പോലെ ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായി ചേര്‍ന്ന ഭിന്നലിംഗക്കാരുടെ സംസ്ഥാന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ സ്ത്രീകള്‍ക്കു പോലും തുല്യനീതി നിഷേധിക്കപ്പെടുന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. സമൂഹത്തിന്റെ പക്വതകുറവുമൂലം കൂടുതല്‍ അവഗണന നേരിടുകയാണ്. മാന്യമായി ജീവിക്കാന്‍ വേണ്ടി നിയമസഭയില്‍ ഇടപെടുമെന്നും ശാഫി പറഞ്ഞു.—വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത്, അഡ്വ സൂര്യപ്രഭ, രാമചന്ദ്രന്‍, ആറുമുഖമണി, നിത്യാനന്ദന്‍, സി കെ നാസര്‍, അഞ്ജലി, ശോഭന, മയില്‍സ്വാമി, ശെല്‍വി, ഗംഗ, സീമ, ശാന്തി സംസാരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത ഭിന്നലിംഗക്കാര്‍ കണ്ണുദാന പ്രതിജ്ഞയെടുത്തു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഭിന്നലിംഗക്കാരാണ് സമ്മേളനത്തിലെത്തിയത്. ഇതിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നും പ്രതിനിധികളെത്തിയിരുന്നു.—മൂന്നാംലിംഗത്തില്‍പ്പെട്ടവരെ അംഗീകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടിട്ടും സാരക്ഷരതയില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തില്‍ കടുത്ത അവഗണനയാണ് നല്‍കുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടില്‍ സംഘടനകളുടെ നിരന്തരശ്രമത്തിന്റെ ഫലമായി പ്രശ്‌നത്തെക്കുറിച്ച് പൊതുധാരണയുണ്ടാക്കാന്‍ കഴിയുന്നുണ്ട്.
അവിടെ തിരിച്ചറിയല്‍കാര്‍ഡും റേഷന്‍ കാര്‍ഡും ഉള്‍പ്പെടെ ഇവര്‍ക്കു ലഭിക്കുന്നു. കേരളം മുഖം തിരിച്ചു നില്‍ക്കുകയാണ്. സ്വന്തം വീട്ടിലും നാട്ടിലും അഗതികളെ പോലെ കഴിയേണ്ട സ്ഥിതിയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. ഭിന്നലിംഗക്കാരുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു.

Latest